സിഡ്നി: ബ്രിസ്ബെയ്നില്‍ നടക്കാന്‍ പോകുന്ന ജി 20 ഉച്ചകോടിയെ സൈബര്‍ ക്രിമിനലുകള്‍ ആക്രമിക്കുമെന്ന് ആസ്ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. നവംബര്‍ 15-16 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ നിരവധി ലോക നേതാക്കള്‍ പങ്കെടുക്കും.
വിവിധ ലക്ഷ്യങ്ങളുടെ ഹാക്കര്‍മാര്‍ ഉച്ച കോടിക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്ന വെബ്സൈറ്റുകളെ ആക്രമിക്കുമെന്ന് സൈബര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സുരക്ഷ ഒരുക്കുന്ന ആസ്ട്രേലിയയിലെ ക്രസ്റ്റിന്റെ വക്താവ് പറയുന്നു.
ട്രാഫിക് ലൈറ്റ് സംവിധാനത്തില്‍ കടന്നു കൂടി തടസ്സമുണ്ടാക്കല്‍ പോലുള്ളവയാണ് അവര്‍ ഉദാഹരണമായി നല്‍കുന്നത്. ആക്രമിക്കുന്ന ഹാക്കര്‍മാരുടെ ഉറവിടം കണ്ടെത്താനും വലിയ ബുദ്ധിമുട്ടായിരിക്കുമെന്ന് ആസ്ട്രേലിയന്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷനെ ഗ്രെഗ് റഡ്ഡ് അറിയിച്ചു.
ചൈനയുടെയും റഷ്യയുടെയും ഒക്കെ പേരില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന സൈറ്റുകള്‍ ഉപയോഗിച്ചായിരിക്കാം ആക്രമണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: