ഇസ്ലാമാബാദ്:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസ്തനായ നേതാവാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഇമ്രാന്ഖാന്.വിദേശ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ ഇമ്രാന്ഖാന് പ്രശംസിച്ചു.
പാക്കിസ്ഥാന് പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാനാണ് മോദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. കശ്മീര്‍ പ്രശ്നത്തില്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന ഇമ്രാന് ഖാന് മോദിയെ പുകഴ്ത്തി രംഗത്ത് വന്നത് നയതന്ത്ര വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിലെയും കള്ളപ്പണക്കാരുടെ ഇതേ ആവശ്യത്തിനായി ഏറെക്കാലമായി ശബ്ദമുയര്‍ത്തുന്ന നേതാവാണ് ഇമ്രാമന്ഖാന് തരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ പ്രക്ഷോഭം നടത്തുന്ന ഇമ്രാന് ഖാന് ഈയടുത്ത് പാരലമെന്റ് മാര്‍ച്ച് നടത്തി ഭരണകൂടത്തെ അസ്വസ്ഥമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: