ബോയിസി: യുഎസില്‍ ഐഡഹോ നാഷണല്‍ ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്ന് രണ്ടു പേര് മരിച്ചു. ഹെലികോപ്റ്ററിലെ പൈലറ്റുകളാണ് മരിച്ചത്. ഹെലികോപ്ടറില്‍ എത്രപേരുണ്ടായിരുന്നെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പ്രതിരോധ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ബോയിസി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന ഹെലികോപ്ടറില്‍ നിന്ന് തീ പടര്‍ന്നതിനാല്‍ തീയണയ്ക്കുവാനുള്ള ശ്രമങ്ങല്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: