വാഷിങ്ടെണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇറാനിലെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനെയിയ്ക്ക് രഹസ്യമായി കത്തയച്ചതായി റിപ്പോര്‍ട്ട്. ഇറാഖിലും സിറിയയിലെയും ഐഎസ് ഭീകരര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇറാന്റെ സഹകരണം ഒബാമ ആവശ്യപ്പെട്ടതായി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐഎസ് ഭീകരരെ അമര്‍ച്ച ചെയ്യാന്‍ മറ്റു രാജ്യങ്ങളുടെ സഹകരണം കൂടി നേടാനുള്ള പ്രയത്നത്തിലാണ് യുഎസ്. ഇതിന്റെ മുന്നോടിയായിട്ടാണ് ഒബാമ കത്തയച്ചിരിക്കുന്നതെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഒബാമ കത്തയച്ചിരിക്കുന്നത്. 2009 ല്‍ അധികാരത്തിലേറിയതിനു ശേഷം ഇത് നാലാം തവണയാണ് ഐഎസ് ഭീകരരെ ചെറുക്കാന്‍ ഇറാന്റെ സഹകരണം ആവശ്യപ്പെട്ട് ഒബാമ രഹസ്യമായി കത്തയയ്ക്കുന്നത്. അതേസമയം, ഒബാമ കത്തയച്ചതായുള്ള വാര്‍ത്ത് വൈറ്റ്ഹൗസ് നിഷേധിച്ചു.
അതേസമയം പ്രസിഡന്റ് ബരാക്ക് ഒബാമ മറ്റൊരു രാഷ്ട്രനേതാവുമായി നടത്തിയ കത്തിടപാടിനെക്കുറിച്ച് തനിക്ക് വിശദീകരിക്കാന്‍ സാധിക്കില്ലെന്ന്് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: