കൊച്ചി: ബലമായി കൈയേറിയ ഭൂമിക്ക് പട്ടയം നല്കിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാരനുമെതിരെ അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ്. തൃപ്പൂണിത്തുറ എല്‍.ആര്.ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ കാതറിന് പോള്‍, സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.കെ.മയൂരനാഥന്, ഇടനിലക്കാരന് വി.ടി.കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.
ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് പ്രവര്‍ത്തകനായ കെ.ജെ.പീറ്റര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ്.
കടവന്ത്രയില്‍ കരുനാഗപ്പള്ളിക്കാരനായ അന്തരിച്ച ഒരു ഡിവൈഎസ്പി കുടികിടപ്പുകാരനില്നിന്നും 1.230 സെന്റ് സ്ഥലം വിലക്ക് വാങ്ങിയിരുന്നു.
അതിനുശേഷം വിലക്ക് വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് കിടന്ന സ്വകാര്യ വ്യക്തിയുടെ 1.410 സെന്റ് സ്ഥലവും കൂടി കയ്യേറിയ അനധികൃതമായി രേഖകള്‍ ഉണ്ടാക്കി പട്ടയം വാങ്ങിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: