അങ്കമാലി: സംസ്ഥാന കൃഷിവകുപ്പും കെഎസ്ഐഡിസിയും സിഐഎയും ചേര്‍ന്ന് കറുകുറ്റി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ അഗ്രോമീറ്റിന് ആവേശകരമായ തുടക്കം. ഭാരതം ആഗോള കാര്‍ഷിക ഊര്‍ജ്ജ സ്ത്രോതസ്സ് എന്ന ആശയാവതരണത്തോടയാണ് ഗ്ലോബല്‍ ആഗ്രോ മീറ്റിനെ സെക്ഷനുകള്‍ക്ക് തുടക്കം കുറിച്ചത്. ഒന്‍പത് സെക്ഷനുകളിലായി നടന്ന സെമിനാറുകളില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 50 തിലേറെ കാര്‍ഷിക വിദ്ഗ്ധര് വിവിധ കാര്‍ഷിക വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
കൃഷി, ഭഷ്യസംസ്കരണ മേഖല എന്നിവയിലെ അവസരങ്ങള്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പങ്കാളികള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ച് കേരളത്തില്‍ ഒരു പുത്തന്‍ കാര്‍ഷികസംസ്കാരം രൂപപ്പെടുത്തുന്നതിനുവേണ്ടിയാണ് കാര്‍ഷിക സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ജൈവകാര്‍ഷിക മേഖലയുമായി ബന്ധപ്പട്ട 150 തിലെറെ സ്റ്റാളുകളും നെതല്‍ലാന്‍ഡ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുടെ സ്റ്റാളുകളും സംഗമത്തിന്റെ സവിശേഷതകളാണ്.
കേരളത്തിന്റ കാര്‍ഷിക മേഖലയെകുറിച്ചുള്ള 50 തോളം സ്റ്റാളുകളും പ്രദര്‍ശനത്തില്‍ ഉണ്ട്. സംസ്ഥാനത്തെ പതിനായിരത്തോളത്തിലേറെ കര്‍ഷകരും ആയിരത്തിലേറെ വ്യവസായ പ്രമുഖരും നൂറിലേറെ വിദേശ പ്രതിനിധികളും ആഗോള കാര്‍ഷിക സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകീട്ട് 5ന് കറുകുറ്റി അഡ്ലക്സ് കണ്വെഷന് സെന്ററില്‍ നടക്കുന്ന സമാപനസമ്മേളനം കേരള ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സത്യശിവം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കൃഷി മന്ത്രി കെ. പി. മോഹനന് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം. കെ. മുനീര്‍, പി. കെ. ജയലക്ഷ്മി, കെ. സി. ജോസഫ്, ജോസ് തെറ്റയില്‍ എം.എല്‍.എ., എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, അങ്കമാലി നഗരസഭ ചെയര്മാന് ബെന്നി മൂഞ്ഞേലി, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ഡോ. കെ. പ്രതാപന്, ആര്. അജിത്കുമാര്‍, വി. വി. പുഷ്പാംഗതന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: