കോട്ടയം: ഓട കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി കുടിവെള്ള പൈപ്പിനും കേബിളിനും മുകളില്‍ കോണ്‍ക്രീറ്റ് ഇടുന്നതായി ആക്ഷേപം. എംസി റോഡില്‍ പുളിമൂട് ജങ്ഷന് സമീപമാണ് ഓട കോണ്‍ക്രീറ്റ് ചെയ്യുന്നതിനൊപ്പം കേബിളുകളും കുടിവെള്ള പൈപ്പും വാര്പ്പിനടിയിലാക്കുന്നത്. ഭാവിയില്‍ കുടിവെള്ള പൈപ്പിനോ കേബിളിനോ അറ്റകുറ്റപ്പണി ആവശ്യമായി വന്നാല്‍ കോണ്‍ക്രീറ്റ് കുത്തിപ്പൊളിക്കേണ്ടിവരും. കോണ്‍ക്രീറ്റ് മിശ്രിതം ഇട്ട് കുത്തിനിറയ്ക്കുന്നതിനിടയില്‍ കേബിളുകള്‍ക്കും പൈപ്പുകള്‍ക്കും കേടുപാടുകള്‍ ഉണ്ടാകാനിടയുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദമില്ലാതെയാണ് കോണ്‍ക്രീറ്റ് നടത്തുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: