പാലാ: പാലായിലെ സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ ഉടമ, സ്ഥാപനത്തിലെ ജീവനക്കാരിയെ വിദേശത്ത് ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമ ജോസുകുട്ടി, സഹോദരീ ഭര്‍ത്താവ് സ്റ്റാന്‍ലി എന്നിവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഗവ. ആശുപത്രിക്കു സമീപം കുരിശുപള്ളിക്കവലയിലും ജോസുകുട്ടി നടത്തിവന്നിരുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ സിഐ പൂട്ടിച്ചു. ജോസുകുട്ടിയുടെ ഭാര്യ, ബന്ധുക്കള്‍, കടയിലെ ജീവനക്കാര്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. പ്രതികളെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: