കാക്കനാട്: തൃക്കാക്കരയില്‍ ഭൂമിക്കടിയിലൂടെ വൈദ്യുത കേബിള്‍ വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. എന്‍പിഒഎല്‍ വൈദ്യുത സബ്സ്റ്റേഷനില്‍ നിന്നും, എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ദേശീയമുക്ക് വഴി പരുത്തേലി വരെയുള്ള അഞ്ചു കിലോ മീറ്റര്‍ ദൂരമാണ് കേബിള്‍ വലിക്കുക. ഇതിന്റെ കുഴിയെടുക്കല്‍ ആരംഭിച്ചു. 24 കോടി രൂപ മുടക്കിയാണ് കേബിള്‍ വര്‍ക്ക് നടക്കുന്നത്.
സ്ഥിരമായി വൈദ്യുതി തകരാറു മൂലം ഈ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തൃക്കാക്കര വൈദ്യുത സെക്ഷനിലും, തേവക്കല്‍ സെക്ഷനിലും ഫീഡറുകള്‍ ഒന്നായതിനാല്‍ ഒരുമിച്ചു ഈ പ്രദേശങ്ങളില്‍ കറന്റ് കട്ട് പതിവാണ്. ഇതിന് പരിഹാരമായി എന്പിഒഎല്ലിനു മുന്‍വശത്തെ പൊതുമരാമത്ത് റോഡ് വെട്ടിപ്പൊളിക്കാതെ, തുളച്ചാണ് കേബിള്‍ ഇടുന്നത്. അതുപോലെ തന്നെ ടാറിട്ട റോഡില്‍ നിന്നും ഒന്നര മീറ്റര്‍ മാറി ഒരു വശത്ത് കൂടിയാണ് കേബിളിനുള്ള കുഴി എടുക്കുന്നത്.
എന്നിട്ടും പൊതുമരാമത്ത് വകുപ്പ് കെഎസ്ഇബിയില്‍നിന്നും റോഡ് വെട്ടിപ്പൊളിക്കുന്നതിന്റെ നഷ്ടപരിഹാരമായി 65ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റി. പൊതുഫണ്ടാണ്. കഴിഞ്ഞയാഴ്ച തുടങ്ങിയ കുഴിയെടുക്കള് ജോലി എന്‍ജിഒ ക്വര്‍ട്ടേഴ്സ് വരെ എത്തിനില്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ റീസ്ട്രെക്ചച്ചേറഡ് ആക്സിലറേട്ടട് പവര്‍ ഡെവലപ്മെന്റ് പദ്ധതി പ്രകാരമാണ് കേബിള്‍ ജോലി നടക്കുന്നത്. 300 എം.എം.എക്സല്‍ പി ഇ കേബിള്‍ ആണിതിന് ഉപയോഗിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള എന്‍സിസി ലിമിറ്റഡ് എന്ന കമ്പനിയാണ് കേബിള്‍ ഇടുന്നത്. സമീപ ഭാവിയില്‍ തന്നെ ഐ ടി ഹബ്ബായ തൃക്കാക്കര നഗരത്തില്‍ ഓവര്‍ ഹെഡ് വൈദ്യുത കമ്പികള്‍ക്ക് പകരം അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ വരുന്ന കാലം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: