മറയൂര്‍ : മറയൂര്‍ നാച്ചിവയലില്‍ പന്നിവേട്ട നടത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. മറയൂര്‍ 13-ാം വാര്‍ഡില്‍ 39-ാം വീട്ടില്‍ മുത്തുപ്പാണ്ടി മകന് സന്തോഷ് കുമാര്‍ (25), പുളിക്കരവയല്‍ ഭാഗത്ത് 59-ാം നമ്പര്‍ വീട്ടില്‍ മുത്തയ്യ മകന് ദുരൈ (35) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 3നാണ് കുരുക്കുവച്ച് ഇവര്‍ കാട്ടുപന്നിയെ പിടികൂടിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: