കോട്ടയം: മലയാളം അച്ചടിയുടെ പിതാവ് റവ. ബെഞ്ചമിന്‍ ബെയ്ലിയുടെ അര്‍ദ്ധകായ പ്രതിമ ബെയ്ലി സ്ഥാപിച്ച സിഎംഎസ് പ്രസ്സില്‍ വെള്ളിയാഴ്ച 10ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അനാച്ഛാദനം ചെയ്യും. തുടര്‍ന്നു നടക്കുന്ന പ്രിന്റേഴ്സ്ദിന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും. സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ബെഞ്ചമിന്‍ ബെയ്ലി മ്യൂസിയം പ്രോജകട് മന്ത്രി ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റ് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ബെഞ്ചിന് ബെയ്ലി അനുസ്മരണ പ്രഭാഷണം പ്രൊഫ. ഡോ. ബാബു ചെറിയാന് നടത്തും. കേരള പ്രിന്റേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സിബി എസ്. പ്രിന്റേഴ്സ് ദിന സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: