കോട്ടയം: അഴിമതി ആരോപണവിധേയനായ കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കോട്ടയത്ത് ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ടൗണ്‍ പ്രസിഡന്റ് അഡ്വ. ശ്രീനിവാസപൈ, നാസര്‍ റാവൂത്തര്‍, റോയി കെ. തോമസ്, വി.പി. മുകേഷ് എന്നിവര്‍ നേതൃത്വം നല്കി. ഗാന്ധി സ്ക്വയറില്‍ നടന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, അഡ്വ. പി. രാജേഷ്, ഡി.എല്‍. ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: