ചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പൂവംപടിഞ്ഞാറ്. എസി കോളനി, റോഡുകോളനി, ഇടവന്തറ ഭാഗം, അറുനൂറില്‍ പുതുവേല്‍, മോങ്കേരിച്ചിറ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാത്തതില്‍ പ്രതിക്ഷേധിച്ച് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. ഒരുദിവസം കുറഞ്ഞത് 120 രൂപയെങ്കിലും ഓട്ടോകൂലി കൊടുത്താണ് ആളുകള്‍ വെള്ളം എത്തിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി കൊടുത്ത ജനങ്ങള്‍ നിരാശരാണ്.ഇതോടെയാണ് ബി.ജെ. പി പ്രശ്നം ഏറ്റെടുത്തത്.
ബിജെപി പാറ്ക്കല്‍ ബൂത്ത് പ്രസിഡന്റ് പൊടിയന് പത്തിലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിബിന്‍ വി, ബിജെപി ടൗണ്‍ പ്രസിഡന്റ് അഡ്വ. സോണി ജേക്കബ്, രാധാകൃഷ്ണന് തേവള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: