അമയന്നൂര്‍: മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുവഴി സ്വകാര്യവ്യക്തി കയ്യേറിയതായി ആക്ഷേപം. ക്ഷേത്രസ്വത്തുക്കളില്‍ ഇതിനുമുമ്പും കയ്യേറ്റം നടന്നിട്ടുണ്ട്. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാനന്തരിക്ഷത്തെ ഇല്ലാതാക്കുമെന്ന് ക്ഷേത്രപരിസരത്ത് യോഗം ചേര്‍ന്ന ഭക്തജനങ്ങളുടെ യോഗം മുന്നറിയിപ്പ് നല്കി. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപ്പെട്ട് കയ്യേറ്റം ഒഴിപ്പിച്ച് ക്ഷേത്ര സ്വത്തുക്കളും ആറാട്ടുവഴിയും സംരക്ഷിക്കുവാന്‍ നടപടിസ്വീകരിക്ക്ണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ക്ഷേത്രസംരക്ഷണസമിതി ഭാരവാഹി ജയകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഗോപന്, സന്തോഷ്, അജി, സതീഷ് ഗോപിനാഥ്, വിനീത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: