മൂന്നാര്‍:കെ.എസ്.ആര്.ടി.സി.യില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൂന്നാര്‍ നേമക്കാട്ട് എസ്റ്റേറ്റില്‍ താമസിക്കുന്ന പ്രേമയെ മകന് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പണം തട്ടിയത്. ടാറ്റാ ഹോസ്പിറ്റലില്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി കഴിയുന്ന അവസരത്തില്‍ വണ്ടിപ്പെരിയാര്‍ ഡൈമുക്ക് എസ്റ്റേറ്റ് സ്വദേശി രാജേഷാണ് ജോലി വാഗ്ദാനം നല്കി പലതവണയായി പ്രേമയുടെ കൈയ്യില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. 19 തവണ അക്കൗണ്ട് ട്രാന്സാക്ഷന് വഴിയും രണ്ട് തവണ നേരിട്ടും, രണ്ട് തവണ ബസ്സില്‍ വച്ചും പ്രതി പ്രേമയില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. പ്രതി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയ പ്രേമ പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. രാജേഷ് ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: