കോട്ടയം: വിശ്വകര്‍മ്മജരെ ബാധിക്കുന്ന വിദ്യാഭ്യാസ പ്രശ്നങ്ങളെ സംബന്ധിച്ച് കൊച്ചിയില്‍ എത്തിയ കേന്ദ്രമാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ വിശാല വിശ്വകര്‍മ്മ ഐക്യവേദി നേതാക്കള്‍ നിവേദനം നല്കി.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഒരു ക്യാമ്പസ് ആറന്മുളയില് ആരംഭിക്കുക, വിശവര്മ്മ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുക, വിശ്വകര്‍മ്മജരുടെ സാംസ്കാരിക പൈതൃകവും, സാങ്കേതിക വിദ്യകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പഞ്ചതൊഴില് വിഭാഗത്തില്‍ വൈദഗ്ധ്യം നേടിയവരെ ഐ.റ്റി.ഐ. പോലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായി നിയമിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
വിശാല വിശ്വകര്‍മ്മ ഐക്യവേദി നേതാക്കളായ ചെയര്മാന് അഡ്വ. കെ. സുരേഷ് ബാബു, ട്രഷറര്‍ കെ.കെ. ഹരി, ഓര്‍ഗനൈസര്‍ പി.എസ്. ചന്ദ്രന് ഗുരുവായൂര്‍, ആചാര്യദിവാകര വാദ്ധ്യാര്, യുവജന ഫെഡറേഷന് കണ്‍വീനര്‍ റ്റി.എന്‍. മോഹന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. വിശ്വകര്‍മ്മജര്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉറപ്പു നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: