കൊച്ചി: ചുംബന സമരത്തിനെതിരെയുള്ള പോലീസിന്റെ സുരക്ഷാ ക്രമീകരണം പാളി. ശക്തമായ ജനരോക്ഷം ഉണ്ടാകുമെന്ന് പോലീസിന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും പോലീസിന്റെ അയഞ്ഞ നിലപാട് പ്രതിഷേധത്തിന് കാരണമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പലതവണ ലാത്തിചാര്‍ജ് നടത്തി. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സമരക്കാരും പ്രതിഷേധക്കാരും വന്നതോടെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ഡിസിപി ആര്. നിശാന്തിനി, സിറ്റി പോലീസ് കമീഷണര്‍ കെ. ജി. ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ക്രമസമാധാന പ്രശ്നമുയര്‍ത്തി ഇവരെ തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്തു തേവര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘാടകരില്‍ മുപ്പത് പേരെ മാത്രമാണ് കരുതല്‍ തടങ്കലില്‍ ആക്കിയതെന്ന് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ കെ. ജി. ജെയിംസ് പറഞ്ഞു.
ചുംബന സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് കൊച്ചി മേയര്‍ ടോണി ചമ്മണിയും രംഗത്തെത്തി. സമരത്തിനെതിരെ സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിച്ചില്ലെന്ന് ടോണി ചമ്മണി പറഞ്ഞു. സംഘര്‍ഷം നിയന്ത്രണാതീതമായ സാഹചര്യത്തലാണ് കൊച്ചി മേയര്‍ പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്ത് വന്നത്. എബവിപി, യുവമോര്‍ച്ച, ശിവസേന, കെഎസ്യു, ലോകോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്പ്രതിഷേധവവുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: