ലൊറൈന്‍(അമേരിക്ക): അമേരിക്കയില്‍ നാലുവയസുകാരനായ സഹോദരന്റെ വെടിയേറ്റ് മൂന്നൂവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു.
വെടിയേറ്റ സഹോദരി അത്യാസന്ന നിലയില്‍. തലയ്ക്ക് വെടിയേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച നടന്ന സംഭവത്തില്‍ തലയ്ക്കു പരിക്കറ്റ കുട്ടി ചികിത്സയിലാണ്. കുട്ടികള്‍ കിടപ്പുമുറിയില്‍ കളിച്ചുകൊണ്ടിരിക്കെ ആണ്‍കുട്ടി മുറിയിലെ അലമാരയിലുണ്ടായിരുന്ന കൈത്തോക്ക് എടുക്കുകയും തുടര്‍ന്ന് സഹോദരിക്കു നേരെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.
ശബ്ദം കേട്ട് മാതാപിതാക്കള്‍ എത്തുമ്പോള്‍ തോക്ക് കൈയ്യിലേന്തി കരയുന്ന മകനെയാണ് കണ്ടത്. സംഭവത്തില്‍ കുട്ടിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: