ഇസ്താംബൂള്‍: തുര്‍ക്കിയിലുണ്ടായ ബോട്ടപകടത്തില്‍ 24 പേര് കൊല്ലപ്പെട്ടു. നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇസ്താംബൂളിലെ ബോസ്ഫറസ് കടലിടുക്കിനു സമീപം ഇന്ന് രാവിലെയാണ് അപകടം. കരിങ്കടലിലാണ് അഭയാര്‍ഥികള്‍ കയറിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 42 അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 12 കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടും.
തീരസംരക്ഷണസേനയുടെ ബോട്ടുകളും വിമാനങ്ങളും തിരച്ചില്‍ തുടരുകയാണ്. ഏതാനും പേരെ രക്ഷപ്പെടുത്തിയെന്ന് തുര്‍ക്കി തീരസംരക്ഷണസേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: