മുണ്ടക്കയം; കോഴ വിവാദവുമായി ബന്ധപെട്ടു വിജിലന്‍സ് അന്വേഷണത്തില്‍ ഭയപെടേണ്ടതില്ലന്നു കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി.സി.ജോര്‍ജ് പറഞ്ഞു. കോരുത്തോട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. .പ്രതിപക്ഷനേതാവിന്റെ ആവശ്യം അംഗീകരിക്കുന്നതില്‍ തെറ്റില്ല.ആരോപണത്തിന്റെ പേരില്‍ മാണിസാര്‍ രാജിവെക്കേണ്ടതില്ല.അച്ച്യുതാനന്ദന്റെ മകന്റെ പേരിലും,ഭൂമി വിതരണത്തിലെ അഴിമതിയും ഉണ്ടായപ്പോള്‍ അദ്ദേഹം രാജിവക്കാന്‍ തയ്യാറായില്ല.,375കോടി രൂപയുടെ ലാവ്ലിന് അഴിമതി ഉണ്ടായപ്പോള്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം എറ്റെടുത്ത പിണറായി വിജയനും ഇപ്പോള്‍ കെ.എം.മാണിയുടെ രാജി ആവശ്യപെടാന് അവകാശമില്ല.മന്ത്രി കെ.എം.മാണിക്കെതിരെ ഉണ്ടായ ആരോപണത്തില്‍ യു.ഡി.എഫ് കാര്യമായ ചര്‍ച്ച ചെയ്തില്ലന്നും,കടമ നിര്‍വ്വഹിക്കല്‍ മാത്രമാണ് നടത്തിയതെന്നും അദ്ദേഹം.പറഞ്ഞു.കോഴ ആരോപണത്തിനു പ്രസക്തിയില്ല.കോഴ ആരോഹണത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചൊന്നും താന്‍ പറയുന്നില്ല.തത്കാലക്കു അതു നിര്‍ത്തിയിരിക്കുകയാണ്.ആരോപണങ്ങല്ക്കു പിന്നില്‍ കോണ്‍ഗ്രസിലെ എ വിഭാഗത്തിനു പങ്കുണ്ട്.ഐ.വിഭാത്തിലുളളവര് മാന്യന്മാരായതിനാല് അത്തരം പണിയൊന്നും ചെയ്യില്ല.തൊടുപുഴയില്‍ തനിക്കെതിരെ അക്രമം നടത്തിയതും ഏ വിഭാഗക്കാരാണ്.അതില്മുന് എം.പി. പി.ടി.തോമസിന് പങ്കില്ല.എന്നാല്‍ എ വിഭാഗത്തിലെ താടിക്കാരനായ നേതാവാണ് അതിനു പിന്നിലെന്ന് ഡി.സി.സി.പ്രസിഡന്റ് റോയ് കെ.പൗലോസിനെ ലക്ഷ്യം വെച്ചു പി.സി.ജോര്‍ജ് പറഞ്ഞു
കൊച്ചിയിലെ ചുംബന സംഗമം സംസ്കാരത്തിനു യോജിക്കാനാവില്ല.ഇത്തരം കാര്യങ്ങള്‍ക്ക് രഹസ്യ സ്വഭാവമുണ്ടാകണം.പരസ്യമായി കൂത്താടുന്നവരെ നിലക്കു നിര്‍ത്തുക തന്നെ വേണം.നിയന്ത്രിക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടന്നും പി.സി.ജോര്‍ജ് കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: