കൊച്ചി: വിവാദ തമിഴ് സിനിമയായ ‘പുലിപാര്‍വൈ’സിനിമയുടെ ലോഞ്ചിങ്ങ് ഇന്ന് കൊച്ചിയില്‍ നടക്കും. തമിഴ്നാട്ടില്‍ ഏറെ വിവാദമായതിനെ തുടര്‍ന്ന് പ്രദര്‍ശനം തടഞ്ഞ ഈ ചിത്രം ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
തമിഴ് സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി യുദ്ധ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട ബ്രഹ്മാണ്ഡ ചിത്രമെന്ന സവിശേഷതയുമുണ്ട്. പൂര്‍ണ്ണമായും കേരളത്തിലെ വനാന്തരങ്ങളില്‍ ചിത്രീകരിക്കപ്പെട്ട പുലിപാര്വൈയില് വേലുപ്പിള്ളൈ പ്രഭാകരനായി അഭിനയിക്കുന്ന എസ്.മദന്‍ ഒഴികെയുള്ള മറ്റ് അഭിനേതാക്കളെല്ലാം മലയാളികളാണ്. ഉച്ചയ്ക്ക് 12.30ന് ഹോട്ടല്‍ ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററിലാണ് പരിപാടി നടക്കുന്നത്.സിനിമയുടെ സംവിധായകന് പ്രവീണ്‍ ഗാന്ധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: