അബൂജ: നൈജീരിയയില്‍ നിന്ന് ബെക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടു പോയ മൂന്നൂറോളം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ചതായി ഭീകരസംഘടനയായ ബൊക്കോ ഹറാം അറിയിച്ചു.ഭീകരര്‍ പുറത്തുവിട്ട വീഡിയോയിലാണ് പ്രതിനിധിയായ അബൂബക്കര്‍ ഷെക്കാവു ഇക്കാര്യം വെളിപ്പെടുത്തിയത്.
നൈജീരിയന്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടെന്ന അധികൃതരുടെ വാദവും ഭീകരര്‍ തള്ളി.’പെണ്‍കുട്ടികളുടെ കാര്യം മറന്നേക്കു..കാരണം അവരെ ഞാന്‍ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ച് അയച്ചു. ഈ യുദ്ധത്തില്‍ തിരിച്ചു പോക്കില്ല’ എന്നാണ് തീവ്രവാദികളിലൊരാളായ അബൂബക്കര്‍ ഷെക്കാവു ചിരിച്ചു കൊണ്ട് വീഡിയോയില്‍ പറയുന്നത്.
പ്രതിരോധ മന്ത്രാലയം വെടിനിര്‍ത്തലിനെ കുറിച്ച് കള്ളപ്രചാരണം നടത്തുകയാണ്. ഇതുവരെ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയാണ് ചെയ്തതെന്നും ഭീകരര്‍ വീഡിയോയില്‍ പറയുന്നു.
2009 മുതല്‍ നൈജീരിയയില്‍ ആധിപത്യം സ്ഥാപിച്ച ബൊക്കോഹറം തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ സൈന്യം കിണഞ്ഞ് ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ അതിന് ഫലം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.ഏപ്രില്‍ 14 നും 15 നുമാണ് ബൊര്‍ണോയിലെ ചിബോക്ക് നഗരത്തില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: