തൊടുപുഴ : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭിക്ഷാടനത്തിനെത്തിയ രണ്ട് ബാലഭിക്ഷാടകര്‍ അറസ്റ്റില്‍. പത്ത് വയസായ ആണ്‍കുട്ടിയും പതിനഞ്ച് വയസായ പെണ്‍കുട്ടിയുമാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപമുള്ള കടയില്‍ കയറി പിരിവ് വാങ്ങുന്നതിനിടെ വ്യാപാരികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് പിടിയിലായത്. ഭിക്ഷാടന മാഫിയയിലെ കണ്ണികളാണ് കുട്ടികളെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കുട്ടികള്‍ക്ക് മലയാളം സംസാരിക്കാനറിയാം. അന്യഭാഷകളും ഇവര്‍ കൈകാര്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. തൊടുപുഴ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: