വാഷിങ്ടെണ്‍: യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്ന വാറണ് ആന്ഡേഴ്സണ് (92) അന്തരിച്ചു. ഫ്ലൂയിലെ വെറോ ബീച്ചിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
ദീര്‍ഘ നാളുകളായി രോഗശയ്യയിലായിരുന്നു അദ്ദേഹം. 1921ല്‍ സ്വീഡിഷ് വംശജനായ ഒരു മരപ്പണിക്കാരന്റെ മകനായി ബ്രൂക്ലിനിലായിരുന്നു ജനനം. രസതന്ത്രത്തില്‍ ബിരദം നേടിയ ആന്ഡേഴ്സണ് കുറച്ചുകാലം നാവിക സേനയില്‍ സേവനമനുഷ്ഠിക്കുകയും യുദ്ധപൈലറ്റായി പരിശീലനം നേടുകയും ചെയ്തശേഷമാണ് യൂണിയന് കാര്‍ബൈഡില്‍ ജോലിക്ക് ചേര്‍ന്നത്.
സെയില്സ്മാനായിട്ടായിരുന്നു തുടക്കം. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ജോലി ചെയ്തു. 1982ലാണ് കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവുമായത്. യൂണിയന് കാര്‍ബൈഡ് ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചത് ആന്‍ഡേഴ്സന്റെ കാലത്തായിരുന്നു. മുപ്പതോളം രാജ്യങ്ങളിലായി 700 പ്ലാന്റുകളായിരുന്നു അക്കാലത്ത് കമ്പനിക്കുണ്ടായിരുന്നത്. ഇതിടെയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമയാ ഭോപ്പാല്‍ ദുരന്തം ഉണ്ടായത്.
1984ല്‍ നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍ വാതകദദുരന്തത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അറസ്റ്റിലായ ആന്ഡേഴ്സണ് പിന്നീട് ജാമ്യം ലഭിച്ചശേഷം രാജ്യം വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: