ചെങ്ങന്നൂര്‍: രാജവെമ്പാലയാണെന്ന് കരുതി വാവ സുരേഷിനെ വിളിച്ചു വരുത്തി. പിടികൂടിയത് കാട്ടുചേരയെ. തിരുവന്‍വണ്ടൂരിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാവിലെ തിരുവന്‍വണ്ടൂര്‍ ഹരിമന്ദിരത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലാണ് പാമ്പ് കയറിയത്. ഇവരെ കൂടാതെ സുമ മകന് മഹേഷ്, സഹോദരന് സുധീഷ് എന്നിവരും ഈവിട്ടില്‍ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. ഉത്തരത്തിന് മുകളില്‍ നിന്നും എലിയെ വിഴുങ്ങിയ പാമ്പ് മഹേഷ് ഉറങ്ങിക്കിടന്ന കിടപ്പുമുറിക്കുള്ളിലേക്ക് വീഴുകയും ഇരവിഴുങ്ങിയ ക്ഷീണത്തില്‍ പാമ്പ് ഇഴയാനാവാതെ കിടക്കുകയുമായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന മഹേഷ് പാമ്പിനെ കണ്ട് ശബ്ദം ഉയര്‍ത്തി വീടിന് പുറത്തേക്ക് ഓടി നാട്ടുകാരെ വിവരം അറിയിച്ചു. ഇതിനിടയില്‍ പാമ്പ് മുറിക്കുള്ളിലെ അലമാരയ്ക്കടിയിലേക്ക് വലിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരെല്ലാംതന്നെ പാമ്പിനെ കണ്ട് രാജവെമ്പാലയാണെന്ന് ഉറപ്പിച്ചു.
തുടര്‍ന്ന് പഞ്ചായത്ത് അംഗം മോഹനന് വലിയവീട്ടില്‍ വാവ സുരേഷിനെ വിവരമറിയിച്ചു. രാജവെമ്പാലയെ പിടികൂടാന്‍ വാവ സുരേഷ് എത്തുന്നവിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ എത്തി സുരേഷിനായി കാത്തിരിപ്പു തുടര്‍ന്നു. വൈകിട്ട് 5.30ന് എത്തിയ സുരേഷ് വിടിനുള്ളില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടിയ പാമ്പുമായ് പുറത്തേക്ക് വന്നു. പിടികൂടിയ പാമ്പിനെ സുരേഷ് പ്രദര്‍ശിപ്പിക്കുകയും ഇത് കാട്ടുചേരയാണെന്ന് അറിയിച്ചു. വിഷമില്ലാത്തതും ആറ് അടി നീളവുമുളള കാട്ടു പാമ്പാണെന്നും, 86 പല്ലുകളാണ് ഇവയുടെ പ്രത്യേകതയെന്നും. വീടിനുമുകളിലുള്ള കമത്തോടിനും മറ്റും ഇടയിലാണ് ഇവ ഇര പിടിക്കാനായി കയറുന്നതെന്നും സുരേഷ് വിശദീകരിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് കവറിനുള്ളില്‍ ഇട്ട പാമ്പുമായ് സുരേഷ് മടങ്ങി. രാജവെമ്പാലയെ കാണാനെത്തിയ നാട്ടുകാര്‍ കാട്ടുചേരയെ കണ്ടുമടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: