അധികൃതര്‍ തടിതപ്പി
തൊടുപുഴ : കാരിക്കോട് – പൂമാല റോഡില്‍ നൈനാരുപള്ളിക്ക് സമീപം നടുറോഡില്‍ ഒന്നരയടി വീതിയില്‍ കഴിഞ്ഞ ദിവസം രാത്രി രൂപപ്പെട്ട കുഴി താല്‍ക്കാലികമായി പി.ഡബ്ല്യു.ഡി. വകുപ്പ് മണ്ണിട്ട് നികത്തി. റോഡിന് കുറുകെയുള്ള കലുങ്കിന്റെ സ്ലാബ് തകര്‍ന്നാണ് കുഴി രൂപപ്പെട്ടത്. കലുങ്കിനടിയില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ അതോരിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ലീക്കായതാണ് സ്ലാബ് തകരുവാനും റോഡില്‍ കുഴി രൂപപ്പെടുവാനും കാരണമായത്.
നാട്ടുകാരുടെ സംയോജിതമായ ഇടപെടല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ കാരണമായി. രാത്രി തന്നെ ഉദ്യോഗസ്ഥരെത്തി റോഡിലെ കുഴി താല്‍ക്കാലികമായി നികത്തി തടിതപ്പുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: