കട്ടപ്പന : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപെട്ടു. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ പോലീസ് വളവിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. ഈ ഭാഗത്ത് തന്നെ ഹില്‍ടോപ്പിനു സമീപവും മണ്ണിടിഞ്ഞു. പാറക്കടവ് അപ്പാപ്പന്‍പടി റോഡിലേക്ക് കൂറ്റന്‍ പാറ അടര്‍ന്ന് വീണ് ഗതാഗതം തടസ്സപെട്ടിരിക്കുകയാണ് റോഡിന് ഇരുവശവും താമസിക്കുന്നവര്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്.
ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയില്‍ കട്ടപ്പന ബസ്റ്റാന്റ് പരിസരം വെള്ളത്തിനടിയിലായി നിരവധി വീടുകളിലും വെള്ളം കയറി. കാഞ്ചിയാര്‍, പേഴുംകവല, ഇരട്ടയാര്‍ തുടങ്ങിയ സ്ഥലങ്ങളിലും വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ മഴ വീണ്ടും ശക്തമായി പെയ്താല്‍ വന്‍ ദുരന്തമാകും ജില്ലയെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: