കൊളംബൊ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തു പേര് മരിച്ചു. മുന്നൂറോളംപേരെ കാണാതായി. 140 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് ലങ്കയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്കി. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
കൊളംബോയില്‍ നിന്ന് 200 കിലോമീറ്റര്‍ കിഴക്കുമാറി ബദുള്ള ജില്ലയിലെ ഹല്ദുമുള്ളയില് ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തസ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം നേതൃത്വം നല്‍കുന്നുണ്ട്.
അതേസമയം, കനത്ത മൂടല്‍മഞ്ഞ് ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതായി അധികൃതര്‍ അറിയിച്ചു. വീടുകള്‍ക്കുമേല്‍ മുപ്പതടിയോളം കനത്തില്‍ മണ്ണുമൂടികിടക്കുകയാണ്. പ്രധാന ദേശീയപാതകളുടെ പലഭാഗവും തകര്‍ന്നുപോയി. അതും രക്ഷാപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: