ഇടുക്കി : ഇടുക്കി ജില്ലയിലെ ഡാമുകളുടെ സുരക്ഷിതത്വം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് എത്തി. സിവില്‍ വേഷത്തില്‍ 3 ഓഫീസര്‍മാരാണ് ഇടുക്കിയില്‍ എത്തിയിരിക്കുന്നത്. ഇടുക്കി അണക്കെട്ട് ഇന്നലെ സംഘം സന്ദര്‍ശിച്ചു. ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. പിന്നീട് ഡാമുകളുടെ സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തയ്യാറാക്കുന്നതിനാണ് എന്‍.എസ്.ജി. കമാന്‍ഡോകള്‍ എത്തിയത്. ഇതിന് മുമ്പ് 2011ല്‍ കമാന്റോ സംഘം ഡാമുകളെ സംബന്ധിച്ച് പഠനം നടത്താന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: