കടുത്തുരുത്തി: കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ നെട്ടെല്ലൊടിക്കുന്ന വിലയിടിവിന് ഉത്തരവാദികള്‍ കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് പറഞ്ഞു. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ബൂത്തുതല പ്രമോട്ടര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സാമ്പത്തിക നയത്തെ കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരും പിന്തുണച്ചു. ഇതിന്റെ പേരില്‍ ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ കാര്‍ഷിക സമൂഹത്തെ വീണ്ടും കബളികപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. മണിലാല്‍, ട്രഷറര്‍ ടി.എ. ഹരികൃഷ്ണന്, അഡ്വ. അനില്‍കുമാര്‍ മഠത്തില്‍, ലിജിന്‍ ലാല്‍, മനോജ്, സാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: