തകഴി ശിവശങ്കരപ്പിള്ളയുടെ കൃഷിക്കാരന്‍ എന്ന ചെറുകഥ ചലച്ചിത്രമാകുന്നു. കൃഷിയും, കൃഷിഭൂമിയും, കൃഷിക്കാരനും തമ്മിലുള്ള ജൈവികബന്ധത്തെ ഹൃദയസ്പര്‍ശിയായി ആവിഷ്‌ക്കരിക്കുന്ന ഈ കഥ 1952-ലാണ് തകഴി രചിച്ചത്.
നെടുമുടി വേണു, കെപിഎസി ലളിത, ഗണേശ് കൃഷ്ണ, നെടുമുടി ഹരികുമാര്‍, ദേവദത്ത് ജി. പുറക്കാട്, വിദ്യാ ജോസ്, തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
കൃഷ്ണപ്രിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.വി. ഗണേശ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം എന്‍.എന്‍. ബൈജു നിര്‍വ്വഹിക്കുന്നു. തിരക്കഥ ഡോ. പി.കെ ഭാഗ്യലക്ഷ്മി. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, മധു അമ്പലപ്പുഴ, ബൈജു വര്‍ഗ്ഗീസ് എന്നിവര്‍ ഗാനങ്ങള്‍ രചിക്കുന്നു. സംഗീതം വിധു ആലപ്പുഴ. സുധീപ് കുമാര്‍ മൃദുലാ വാര്യര്‍, ദേവേഷ് ഭാരതി എന്നിവരാണ് ഗായകര്‍. വാര്‍ത്താ വിതരണം ബി. ജോസുകുട്ടി. കലാസംവിധാനം സത്യന്‍ കഞ്ഞിപ്പാടം, പശ്ചാത്തല സംഗീതം രാജു മാവുങ്കല്‍. ഡിസംബറില്‍ കുട്ടനാട്ടിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. വിതരണം കൃഷ്ണപ്രിയ ക്രിയേഷന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: