ആലപ്പുഴ: ദേശീയപാതയ്ക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഹൈവേ ആക്ഷന്‍ ഫോറം ജില്ലാ കമ്മറ്റി അറിയിച്ചു. യോഗത്തില്‍ ഹൈവേ ആക്ഷന്‍ ഫോറം രക്ഷാധികാരി സി.ജി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എന്‍. അപ്പുക്കുട്ടന്, സെക്രട്ടറി എം.കെ. യൂസഫ്, വൈസ് പ്രസിഡന്റ് മുബാറക് മുഹമ്മദ്, താലൂക്ക് സെക്രട്ടറിമാരായ കെ.സി. ചന്ദ്രമോഹനന്, മനോഹരന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സുഭദ്രാമ്മ, ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ്. പ്രകാശ് മേനോന്റെ നേതൃത്വത്തില്‍ കൂടുന്ന സംസ്ഥാന കമ്മറ്റിയില്‍ സമരപരിപാടികളുടെ രൂപരേഖ തയാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: