കോട്ടയം: വിദ്യാര്‍ഥികള്‍ക്കു കഞ്ചാവു വില്‍ക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍. കുഴിമറ്റം ഒഴത്തിമുക്ക് സ്വദേശി അനില്‍കുമാറി (39) നെയാണു ഷാഡോ പൊലീസ് പിടി കൂടിയത്. ഇയാളില്‍ നിന്നു 30 പൊതി കഞ്ചാവും പിടിച്ചെടുത്തു. ഇയാ ള്‍ നിരവധി മോഷണക്കേസുകളിലും പ്രതിയാണ്. മാര്‍ക്കറ്റിനുള്ളിലെ ഷാപ്പിനു സമീപത്തു നിന്ന് ഇന്നലെ ഉച്ചയോടെയാണു ഇയാളെ പിടികൂടിയത്.
നേരത്തെ കുഴിമറ്റം പ്രദേശത്തെ റബര്‍ തോട്ടം കേന്ദ്രീകരിച്ചു കഞ്ചാവു വിറ്റിരുന്ന അനില്‍, നഗരത്തിലെ കഞ്ചാവു കച്ചവടക്കാരെ പൊലീസ് പിടികൂടിയതോടെയാണ് ഇവിടേയ്ക്കു എത്തിയത്. വിദ്യാര്‍ഥികള്‍ക്കായിരുന്നു ഇവര്‍ കൂടുതലായും കഞ്ചാവ് വിറ്റിരുന്നത്. നേരത്തെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ചാന്നാനിക്കാട് കരിമ്പില്‍ ക്ഷേത്രം, പടിയറക്കടവ് ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. നഗരത്തിലെ ഒരു വീട്ടില്‍ നിന്നു 15 ലക്ഷം രൂപയുടെ തേക്കിന്‍തടി മോഷ്ടിച്ച കേസിലും പ്രതിയാണ്. വിവിധ കേസുകളിലായി ജയില്‍ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയതിനു ശേഷമാണ് ഇയാള്‍ കഞ്ചാവു വ്യാപാരം ആരംഭിക്കുന്നത്.
വെസ്റ്റ് സി.ഐ. സഖറിയ മാത്യു എസ്.ഐ. ടി.ആര്. ജിജുവിന്റെ മേല്‍നോട്ടത്തില്‍ എ.എസ്.ഐ. അമനീഷ് കുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്.ഐ. ഡി.സി. വര്‍ഗീസ്, പി.എന്‍. മനോജ്, ഐ. സജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: