ചങ്ങനാശ്ശേരി : ലോകവ്യവഹാരമാണ് അര്‍ത്ഥം നിശ്ചയിക്കുന്നതിനടിസ്ഥാനമായി നില്‍ക്കുന്നതെന്നും സകല ജ്ഞാനവും ഭാഷാവ്യവഹാരനിഷ്ഠമായിരിക്കുമെന്നും പ്രശസ്ത ചരിത്രകാരന് എം.ആര്. രാഘവവാരിയര്‍ പറഞ്ഞു. ചങ്ങനാശ്ശേരി എസ്ബി കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച ത്രിദിന യുജിസി ദേശീയ സെമിനാറില്‍ ‘മലയാളഭാഷയുടെ വ്യവഹാരശേഷി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൃഷി വ്യവഹാരം, കച്ചവടവ്യവഹാരം, കുടുംബവ്യവഹാരം, ചരിത്രവ്യവഹാരം എന്നിങ്ങനെയുള്ള വ്യവഹാരഘടനകള് സംവേദനത്വം നേടുന്നത് ഭാഷാപ്രയോഗത്തിലൂടെയെന്നും അദ്ദേഹം വിശദീകരിച്ചു. വ്യാവഹാരികാര്ത്ഥങ്ങളിലൂടെ ചരിത്രബോധം വിശദാംശങ്ങള്‍ ആര്ജജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബി. രവികുമാര്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ ഡോ. ജോസഫ് കെ. ജോബ്, ഡോ. സജിത കെ.ആര്, ഡോ. സി.ജെ. ജോര്‍ജ്, ഡോ. വി. ശ്രീകുമാര്‍, ഡോ. സി.ആര്. പ്രസാദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: