പാലാ: ഭാരതത്തെ ലോകശക്തികളില്‍ ഒന്നാമതെത്തിക്കാന്‍ ഇച്ഛാശക്തിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്ന് എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്. കിഴതടിയൂര്‍ ബാങ്കും മൈന്‍ഡ്സും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ക്വിസ്-പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസ്കോ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി. കാപ്പന് അധ്യക്ഷതവഹിച്ചു. ജോര്‍ജ്ജ് കരുണക്കല്‍, ടോമി ചെറിയാന്, പി.നന്ദകുമാര്‍, ആന്റണി ജോസഫ്, ഷാജി ചൂരപ്പുഴയില്‍ എന്നിവര്‍ നേതൃത്വം നല്കി.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്പതില്പരം സ്കൂളുകളില്‍ നിന്നുള്ള എഴുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ഭാരതത്തിന്റെ ഭരണഘടനയും മഹത്തായ മൂല്യങ്ങളും വിജയമായ മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതത്തെ അടുത്തറിയുന്നതിനുള്ള അവസരം ഒരുക്കി.
വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി. കാപ്പന് സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രോഗ്രാം ചീഫ് ബെന്നി കുര്യന്, സിജോ പി. ജേക്കബ്, സോയി തോമസ്, രാധാകൃഷ്ണന് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: