ചേര്‍ത്തല: ജില്ലാ അത്ലറ്റിക് അസോസിയേഷന് നടത്തുന്ന ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റ് ഇന്നും നാളെയും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ല്യുകളില് നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 1500 ഓളം താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കും. 25ന് രാവിലെ ഒമ്പതിന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. പ്രിയേഷ്കുമാര്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ.ജെ. സണ്ണി അദ്ധ്യക്ഷത വഹിക്കും. ഇന്‍ഡ്യന്‍ അത്ലറ്റിക് ടീം ഡപ്യൂട്ടി ചീഫ് പി. രാധാകൃഷ്ണനെ ആദരിക്കും. മീറ്റില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ അടുത്തമാസം ഏഴു മുതല്‍ ഒമ്പതു വരെ എറണാകുളത്തു നടക്കുന്ന സംസ്ഥാന മീറ്റില്‍ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: