ആലപ്പുഴ: സിപിഎം നിയന്ത്രണത്തിലുള്ള കെസിടി പെര്‍മിറ്റില്ലാത്ത ബസുകള്‍ വരെ സര്‍വീസ് നടത്തുന്നതായി പരാതി. അഞ്ച് ബസുകള്‍ക്ക് മാത്രമാണ് പെര്‍മിറ്റുള്ളത്. എന്നാല്‍ പെര്‍മിറ്റില്ലാത്ത ആറ് ബസുകള്‍ കൂടി നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്നതായി കാര്‍ത്തികപ്പള്ളിയിലെ ഓട്ടോ തൊഴിലാളികള്‍ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. കെഎസ്ആര്‍ടിസിയെയും സര്‍ക്കാരിനെയും ഓട്ടോത്തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കി കായംകുളം പുല്ലുകുളങ്ങര വേലംചിറ മുതുകുളം കാര്‍ത്തികപ്പള്ളി വഴി ഹരിപ്പാടിന് 20 മിനിറ്റ് ഇടവിട്ട് കെസിടി ബസുകള്‍ സര്‍വീസ് നടത്തുകയാണ്. സമയക്രമം ലംഘിച്ചും പെര്‍മിറ്റില്ലാതെയും സര്‍വീസ് നടത്തുന്നതിനെതിരെ കായംകുളം ജോയിന്റ് ആര്‍ടിഒക്കും കരീലക്കുളങ്ങര പോലീസിനും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി യൂണിയനുകളില്‍പ്പെട്ട ഓട്ടോത്തൊഴിലാളികള്‍ സംയുക്തമായി കളക്ടര്‍ക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: