അമ്പലപ്പുഴ: ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് കോണ്‍ഗ്രസ് ഓഫീസ് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേ കനാലിന് തെക്ക് ഭാഗത്തുള്ള ഒന്നര സെന്റോളം സ്ഥലമാണ് കോണ്‍ഗ്രസുകാര്‍ കൈയടക്കി പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇറിഗേഷന്‍ വകുപ്പ് എഇയെ വിവരമറിയിച്ചു. തുടര്‍ന്ന് കൈയേറ്റ നടപടികള്‍ക്കെതിരെ പാര്‍ട്ടി നേതാവിന് കത്ത് നല്കി. എന്നാല്‍ ഇത് വകവെയ്ക്കാതെ കെട്ടിടം പണിയാന്‍ സാമഗ്രികള്‍ ഇറക്കിയതോടെ നാട്ടുകാര്‍ ഇടപ്പെട്ട് ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും നിര്‍മ്മാണം തടഞ്ഞ് പുറക്കാട് വില്ലേജ് ഓഫീസര്‍ കത്ത് നല്‍കുകയുമായിരുന്നു. എന്നാല്‍ തങ്ങളുടെ പക്കല്‍ കൈവശ രേഖകള്‍ ഉണ്ടെന്ന് പറയുമ്പോഴും ഇത് ഹാജരാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറായില്ല. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: