എടത്വ: തലവടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മോഷണം; സംഭവത്തില്‍ ദുരൂഹത. പഞ്ചായത്തിലെ പ്രധാന വാതിലുകള്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. ഏഴ് അലമാരകളില്‍ അഞ്ചെണ്ണവും കുത്തിത്തുറന്നു. ജനന-മരണ രജിസ്റ്റര്‍, വിവാഹ രജിസ്റ്റര്‍ തുടങ്ങിയവ ഉള്‍പ്പെടെ പ്രധാന രേഖകള്‍ മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പഞ്ചായത്തിലെ മുന്‍ ഭരണസമിതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലവിലുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കാനിരിക്കെയാണ് മോഷണം നടന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എടത്വ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: