നെടുങ്കണ്ടം : വീടിന് മുകളിലേക്ക് കൂറ്റന്‍പാറ വീണു, അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. നെടുങ്കണ്ടം കട്ടക്കാല പുല്ലാട്ട് അനീഷിന്റെ വീടിന് മുകളിലേക്കാണ് പാറപതിച്ചത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. അനീഷിന്റെ ഭാര്യ നീത മകള്‍ അന്നയ്ക്ക് ആഹാരം കൊടുത്തുകൊണ്ടിരിക്കുന്നതിനിടെ വന്‍ ശബ്ദം കേട്ടു. കുട്ടിയുമായി നീത വീടിന് പുറത്തേയ്ക്കോടി. മിനിറ്റുകള്‍ക്കകം കൂറ്റന്‍പാറ വീട് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പുളിയ്ക്കല്‍ കുന്നേല്‍ സണ്ണിയുടെ പുരയിടത്തില്‍ നിന്നിരുന്ന പാറയാണ് മൂന്നൂറ് മീറ്റര്‍ ഉരുണ്ട് വീടില് പതിച്ചത്. മൂന്ന് കല്ലുകള്‍ അപകടകരമായി സ്ഥിതി ചെയ്യുന്നുണ്ട്. സംഭവം അറിഞ്ഞ് ഉടുമ്പന്‍ചോല തഹസീല്‍ദാറുടെ നേതൃത്ലത്തിലുള്ള സംഘം സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. ഓട്ടോ ഡ്രൈവറായ അനീഷ് അപകടം നടക്കുമ്പോള്‍ വീട്ടിലില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: