ചേര്‍ത്തല: ഉത്തരാഖണ്ഡില്‍ നവംബര്‍ ആദ്യവാരം നടക്കുന്ന ദേശീയ സ്കൂള്‍ വോളിബോളില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് ചേര്‍ത്തലക്കാരിയും. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാം ക്ലാസുകാരി സുഷമയാണ് നാടിനഭിമാനമായത്. കോട്ടയത്തു നടന്ന സൗത്ത് സോണ്‍ മത്സരങ്ങളില്‍ കാഴ്ചവച്ച മികച്ച പ്രകടനമാണ് സുഷമയ്ക്ക് ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്. 2012ലെ സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ജില്ലയുടെ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഈ കൊച്ചുമിടുക്കി. വോളിബോളില്‍ മാത്രമല്ല ഷോട്ട്പുട്ടിലും, ജാവലിന്‍ ത്രോയിലും സുഷമ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ പൊന്നാക്കരവ വീട്ടില്‍ കൃഷി പണിക്കാരനായ പുഷ്ക്കരന്റെയും സുഭദ്രയുടെയും എകമകളാണ് സുഷമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: