കുമളി : ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. കുമളി പളിയക്കുടി ക്ഷേത്രത്തില്‍ മോഷണം നടത്തിയയാളാണ് പിടിയിലായത്. പത്തനംതിട്ട കോന്നി മല്ലശേരി ഒടിയില്‍ മോഹനന്‍നായര്‍ (64) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മോഷണം നടത്താന്‍ പ്രതിയെത്തിയപ്പോഴാണ് പിടിയിലായത്. രണ്ട് മാസം മുന്‍പ് ഇതേ ക്ഷേത്രത്തില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വീണ്ടും ഇയാളെ കസ്റ്റഡിയിലെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: