മാവേലിക്കര: ഒരുമ കള്‍ച്ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റും യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്നൊരുക്കിയ തിരുവാതിര ഫെസ്റ്റ് ഓണാട്ടുകരയ്ക്ക് ദൃശ്യചാരുതയേകി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 11 ടീമുകളാണ് തിരുവാതിര മത്സരത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ കൊച്ചിയില്‍ മൂവായിരംപേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയ മാലതി ജി.മേനോന് ഓണാട്ടുകര തിരുവാതിര പുരസ്ക്കാരം നല്കി ആദരിച്ചു. മാലതി ജി.മേനോന് നയിച്ച തിരുവാതിര ശില്‍പ്പശാല വ്യത്യസ്തത പുലര്‍ത്തി.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഒരുമ ട്രസ്റ്റ് വൈസ് പ്രസിഡന്റ് രാജേഷ് കണ്ണമംഗലം അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ആര്. ഗിരീഷിന്റെ ഫോട്ടോ പ്രദര്‍ശനം തഹസീല്‍ദാര്‍ പി.എസ്. സ്വര്‍ണമ്മ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന നാട്ടുകൂട്ടം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഒരുമ പ്രസിഡന്റ് സുരേഷ് പുത്തന്‍വീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് വിശിഷ്ടാതിഥിയായിരുന്നു. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരന് തഴക്കര മുഖ്യപ്രഭാഷണം നടത്തി.
സി.കെ. സദാശിവന് എംഎല്‍എ സമ്മാനദാനവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്രലേഖ ചികിത്സാ ധനസഹായവിതരണവും നിര്‍വ്വഹിച്ചു. റിട്ട. ഹെഡ്മാസ്റ്റര് ചന്ദ്രശേഖരപിള്ള, മൃദംഗവിദ്വാന്‍ മാവേലിക്കര ബാലചന്ദ്രന്, കുത്തിയോട്ട ആചാര്യന്മാരായ നാരായണപിള്ള, വിജയകുമാര്‍, വിജയരാഘവക്കുറുപ്പ്, സര്‍പ്പംപാട്ട് കലാകാരന് ഉണ്ണിച്ചിരേത്ത് ഗോപിനാഥന്, തീയാട്ട് കലാകാരന് കണ്ണമംഗലം സുബ്രഹ്മണ്യ സ്വാമി എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: