തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.
പത്മഭൂഷണ്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ ഗണത്തില്‍പ്പെടുന്ന തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മോഷണം തെളിയിക്കുന്നതിന് സംഭവം നടന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും കേരള പോലീസിന് കഴിഞ്ഞിട്ടില്ല.
ഈ സാചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ അനിവാര്യമായി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് തെളിയിക്കാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്ദ്ദമുണ്ടായതിനെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നതായി അന്ന് വാര്‍ത്തകളുണ്ടായിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ തിരുവാഭരണക്കള്ളനെ കുടുക്കാനാകുമെന്നും ഹിന്ദുഐക്യവേദി അറിയിച്ചു. അടുത്ത ദിവസം ചേരുന്ന ഹിന്ദു ഐക്യവേദി യോഗത്തില്‍ ഇതു സംബന്ധിച്ചുള്ള ഭാവി പരിപാടികള്‍ തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: