ആലപ്പുഴ: ഔദ്യോഗികഭാഷ മലയാളമാക്കിയ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ജനങ്ങളുടെ അപേക്ഷകള്‍ക്കും പരാതികള്‍ക്കും നല്കുന്ന മറുപടി പൂര്‍ണമായും മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം ബന്ധപ്പെട്ടവര്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. മലയാളത്തില്‍ വിവരം നല്‍കിയില്ലെങ്കില്‍ അപേക്ഷകനു സേവനാവകാശനിയമപ്രകാരം പരാതി നല്കാന് കഴിയും.
ഔദ്യോഗികഭാഷയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനപുരോഗതി വിവരം നിശ്ചിതമാതൃകയില്‍ യഥാസമയം നല്‍കണം. ഓരോ മാസത്തെയും പുരോഗതി വിവരം തൊട്ടടുത്ത മാസം നല്കുന്നതു കൂടാതെ ത്രൈമാസയോഗത്തിനു മുമ്പ് പ്രത്യേകമായി മൂന്നു മാസത്തെ വിവരങ്ങള്‍ സമാഹരിച്ച് നല്‍കുകയും വേണം. നടപടിയെടുത്ത തപാലുകള്‍ അടിസ്ഥാനമാക്കിയല്ല, ഫയലുകള്‍ അനുസരിച്ചാണു പുരോഗതിവിവരം നല്‍കേണ്ടത്.
ജില്ലാതലസമിതി യോഗങ്ങളില്‍ വകുപ്പിന്റെ/സ്ഥാപനത്തിന്റെ ജില്ലാതല ഉദ്യോഗസ്ഥന് തന്നെ പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ മുന്‍കൂര്‍ അനുമതി വാങ്ങി തൊട്ടടുത്ത ഉദ്യോഗസ്ഥനെ രേഖാമൂലം നിയോഗിക്കാന്‍ പാടുള്ളൂ. ഇങ്ങനെ നിയോഗിക്കപ്പെടുന്നയാള്‍ വിവരങ്ങള്‍ കൃത്യമായി സമിതിയില്‍ അവതരിപ്പിക്കുകയും വേണം. താലൂക്കുതല യോഗങ്ങളില്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രണ്ടു മാസത്തിലൊരിക്കല്‍ താലൂക്കുതലയോഗം നടത്തണം. കത്തിടപാടുകളും മറ്റും സുഗമമാക്കുന്നതിനായി ജില്ലാ/മേഖലാതല ഓഫീസുകളുടെയോ മേധാവിയുടെയോ ഔദ്യോഗിക ഇ-മെയില്‍ വിലാസം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനു നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു. എസ്റ്റിമേറ്റും അപേക്ഷാ ഫാറങ്ങളും മറ്റും മലയാളത്തിലാക്കാനും നടപടി സ്വീകരിക്കണം. ജില്ലാതലത്തില്‍ മാറ്റം വരുത്താന്‍ കഴിയാത്തവ വകുപ്പു മേധാവിയെ അറിയിക്കണം. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവരം അവയുടെ വാഹനത്തിലെ ബോര്‍ഡില്‍ മലയാളത്തില്‍ രേഖപ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: