കോട്ടയം: വിശ്വകര്‍മ്മജര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രാേമദിയുമായും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില വിശാലവിശ്വകര്‍മ്മ ഐക്യവേദി നേതാക്കള്‍ 27 ന് ദല്‍ഹിയിലെത്തും.
കേന്ദ്രത്തില്‍ ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കുക, വിശ്വകര്‍മ്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുക, തൊഴില്‍ നഷ്ടപ്പെട്ട വിശ്വകര്‍മ്മജര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
ഇതു സംബന്ധിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിശാല വിശ്വകര്‍മ്മ ഐക്യവേദി ബിജെപിയമായി തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, വിശാല വിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന ചെയര്മാന് അഡ്വ. കെ. സുരേഷ്ബാബു, ജനറല്‍ സെക്രട്ടറി റ്റി.കെ സോമശേഖരന്‍, ട്രഷറര്‍ കെ.കെ ഹരി, ഓര്‍ഗനൈസര്‍ അഡ്വ. പി. രഘുനാഥന്, വൈസ് ചെയര്മാന് ചന്ദ്രന് ഗുരുവായൂര്‍ എന്നിവര്‍ നിവേദന സംഘത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: