ചങ്ങനാശേരി: വില്‍പ്പനയ്ക്കായി കരുതിയിരുന്ന പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു.നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് നടപടി. വ്യാപാര ആവശ്യത്തിനു ശേഖരിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും സംഘം പിടിച്ചെടുത്തു.
നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.സി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്ക്വാഡാണ് പെരുന്ന, ഐസിഒ ജംക്ഷന്, കുരിശുംമൂട്, പാറേല്‍പള്ളി, റയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി കൈക്കൊള്ളുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു. വരുന്ന ദിവസങ്ങളിലും റെയ്ഡ് ഊര്‍ജിതപ്പെടുത്തും. ഹോട്ടലുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഗുണനിലവാരമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ മാത്രമേ വില്‍പ്പനയ്ക്കായി സൂക്ഷിക്കാവൂവെന്നും നഗരസഭ സെക്രട്ടറി മുന്നറിയിപ്പു നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. സൈനുദ്ദീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജീവ്, എ. അഞ്ജന, സുമിത സുഗതന്, ജയകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: