കോട്ടയം: മൂലേടം റയില്വേപ്പാലത്തില് ടോള്‍പ്പിരിവ് നടത്തുന്നതിനെതിരെ ബിജെപി നടത്തിയ സമരത്തിനുശേഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബിജെപിയെ അറിയിക്കാത്തതിനാല്‍ യോഗം ബഹിഷ്കരിക്കുകയും ടോള്‍പ്പിരിവിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഭാരവാഹിയോഗം തീരുമാനിച്ചു. മൂലേടം മേല്‍പ്പാലം റോഡില്‍ കാല്‍നടക്കാര്‍ക്ക് നടപ്പാതയില്ലാതെയും ടൂവിലറുകള്‍ക്ക് പ്രത്യേക പാതകള്‍ പണിയാതയും മൂലേടം കൊല്ലാട് നിവാസികള്‍ക്ക് ടോള്‍പ്പിരിവിന് ഫ്രീപാസിനായി 20 രൂപ അപേക്ഷാഫീസാക്കിയും അന്യായമായി. ടോള്‍പ്പിരിവ് ലേലം ചെയ്തുകൊടുത്ത നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍, പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, രാജേഷ് ചെറിയമഠം, കൗണ്‍സിലര്‍ കെ.യു. രഘു, ഷാജി തൈച്ചിറ, അരുണ്മൂലേടം, രാജേഷ് കൈലാസം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: