പള്ളിക്കത്തോട്: നരേന്ദ്രമോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും എതിരെയുള്ള കുപ്രചരണങ്ങളെ ചെറുക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് നടത്തിയ ജനസമാവേഗ് യാത്രയുടെ സമാപനസമ്മേളനം പള്ളിക്കത്തോട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനോപകാരപ്രധമായ നിരവധി പദ്ധതികളാണ് നരേന്ദ്രമോദി സര്ക്കാര്നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുവാനാണ് കേരള സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മോദിയെ എതിര്‍ക്കുകയും അദ്ദേഹത്തിന്റെ പദ്ധതികള്‍ തങ്ങളുടെ പദ്ധതിയാക്കി മാറ്റുവാനുമാണ് സര്‍ക്കാരും യുഡിഎഫ് നേതാക്കളും ശ്രമിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ശബരിമലയെ ദേശീയതീര്ത്ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ മോദിക്ക് നിവേദനം നല്‍കിയത്. ശബരിപാത അടക്കം അട്ടിമറിച്ചവരാണ് ഇപ്പോള്‍ ദേശീയ തീര്ത്ഥടാന കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇലക്ഷനു മുന്‍പ് മോദി ശബരിമലയെ സംബന്ധിച്ച് പറഞ്ഞതും അദ്ദേഹം ശബരിമലയില്‍ എത്തുകയും നടപടികള്‍ ഉണ്ടാവുമെന്നും ഉറപ്പായ സാഹചര്യത്തില്‍ അതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാനുള്ള ചെപ്പടിവിദ്യയാണ് നിവേദനമെന്നും അദ്ദേഹം പറഞ്ഞു.
എം.എ. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, നേതാക്കളായ വി.എന്‍. മനോജ്, ടി.ബി. ബിനു, രാജേഷ് കര്‍ത്ത, അഖില്‍ രവീന്ദ്രന്, കെ.കെ. വിനയചന്ദ്രന്, എ.എസ്. റജികുമാര്‍, ലതാ ഗോപാലകൃഷ്ണന്, ജി. മഞ്ചിത്ത്, അജിത് എസ്, മനോജ് മാത്യു, അജയ്ഘോഷ്, രോഹിത്, എം.കെ. ശിവദാസ്, രാജേഷ് മുക്കിലിക്കാട്ട്, സന്ദീപ് മുല്ലൂര്‍, അഖില്‍ പി.ജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: