ഉടുമ്പന്നൂര്‍ : കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ വര്‍ഗ്ഗീയതയുടെ പേര് പറഞ്ഞ് അധികാരം നിലനിര്‍ത്തുന്നതിനായി ന്യൂനപക്ഷ സമുദായങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിറ്റാജ് ജോസഫ്. ഭാരതീയ ന്യൂനപക്ഷ മോര്‍ച്ച ഉടുമ്പന്നൂര്‍ പഞ്ചായത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം സെക്രട്ടറി എന്‍.കെ. അബു മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ബെന്നി ആലിലക്കുഴിയില്‍, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി, ജയപ്രകാശ്, രാജന്, അപ്പുണ്ണി, രാജീവ് കെ.സി. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റ്റി.വി. സന്തോഷ് (പ്രസിഡന്റ്), റെന്നി ജോസഫ് (ജന. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: